ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം ഗുജറാത്ത് പൊള്യൂഷൻ കൺട്രോൾ ബോർഡ് 2019 ഡിസംബർ 3-ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം എല്ലാ സൗണ്ട് സിസ്റ്റം/പബ്ലിക് അഡ്രസ് സിസ്റ്റങ്ങളിലും Sound Limiter നിർബന്ധമായി ഘടിപ്പിക്കണം എന്ന് ഉത്തരവിട്ടിരിക്കുന്നു. ഈ നിയമം നിർമ്മാതാക്കൾ, ഡീലർമാർ, ഏജൻസികൾ, വ്യക്തികൾ, പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, പഞ്ചായത്ത് തുടങ്ങിയ എല്ലാ അധികാരികൾക്കും ബാധകമാണ്. Sound Limiter ഇല്ലാത്ത സിസ്റ്റങ്ങൾ വിൽക്കുകയോ, കിട്ടിവെയ്ക്കുകയോ, ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നതായിരുന്ന ആ ഉത്തരവ്.
2019-ലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് (NGT Order No. 519/2016) ഗുജറാത്ത് നടപ്പിലാക്കിയെങ്കിലും കേരളം ഇതുവരെ അനുസരിച്ചിട്ടില്ല. 2019 ൽ ഈ ഉത്തരവ് വരുന്ന കാലം മുതൽ നാളിന്നുവരെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിച്ചിരുന്നത് എന്നത് ഈ വിഷയത്തിൽ അതിശയോക്തി ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.
ഇതു നാളിന്നുവരെ നടപ്പിലാക്കാത്തതിൻറെ ഫലമായി സംസ്ഥാനത്തിന് 10 കോടി രൂപ ഫൈനും 3 വർഷം തടവും നേരിടേണ്ടി വരാം. പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ അനാസ്ഥയുടെ വിലയേറിയ പാഠമാണിത്.
ശബ്ദമലിനീകരണം വെറുമൊരു ശല്യമല്ല, മറിച്ച് സുപ്രീംകോടതി, ഹൈക്കോടതി, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നിരന്തരം വ്യക്തമാക്കിയതുപോലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഘടകമാണ്. 2022-ലെ ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ, 80 ഡെസിബലിന് മുകളിലുള്ള ശബ്ദം ശിശുക്കളിലും വയോധികരിലും ഉറക്കക്കുറവ്, ശ്വാസകോശ അസുഖങ്ങൾ, രക്തസമ്മർദ്ദം, പഞ്ചസാരയുടെ അളവിലെ വ്യതിയാനം, മാനസിക സമ്മർദ്ദം, ഓർമ്മക്കുറവ്, പഠന വൈകല്യം, ജനിതക പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2002-ൽ സുപ്രീംകോടതിയും 2025-ൽ ബോംബേ ഹൈക്കോടതിയും ഉൾപ്പെടെയുള്ള കോടതി വിധികൾ മതസ്ഥാപനങ്ങൾക്ക് ലൗഡ്സ്പീക്കർ ഉപയോഗം ഒരു അവകാശമല്ല എന്നും ഇത് ആർട്ടിക്കിൾ 21-ൽ പ്രതിപാദിച്ച സ്വകാര്യ ജീവിതത്തിന്റെ അവകാശത്തെ ലംഘിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ (പൊതു നിരത്തുകൾ, വാഹനങ്ങൾ, വസതിയുള്ള പ്രദേശങ്ങൾ, നിശബ്ദമേഖലകൾ) ലൗഡ്സ്പീക്കർ ഉപയോഗിക്കാനാകില്ല.
നിശബ്ദമേഖലകളായ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ ഉപയോഗവും പടക്കം പൊട്ടിക്കലും നിഷിദ്ധമാണ്. ശബ്ദ മലിനീകരണ നിയമലംഘനം 5 വർഷം വരെ തടവിനും 1 ലക്ഷം രൂപ പിഴയ്ക്കുമുള്ള കുറ്റകരമായ പ്രവർത്തിയായ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവനുസരിച്ച് ഉപകരണങ്ങൾ പിടിച്ചെടുക്കലും 10,000 രൂപ നഷ്ടപരിഹാരവും പരിസ്ഥിതി സംരക്ഷണ നിയമം 1986, സെക്ഷൻ 15 പ്രകാരം കേസ് ഫയൽ ചെയ്യലും നടത്തണം.
ദേശീയ ഹരിത ട്രൈബ്യൂണൽ 2019-ൽ എല്ലാ സംസ്ഥാനങ്ങളോടും ഈ നിയമം നടപ്പിലാക്കാൻ നിർദ്ദേശിച്ചതിനു ശേഷം ഗുജറാത്ത് അത് പൂർണമായും നടപ്പിലാക്കി. എന്നാൽ കേരളം നിരവധി പരാതികളും വിവരാവകാശ അപേക്ഷകളും നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘനത്തിന് 10 കോടി രൂപ ഫൈൻ കേരള സർക്കാരിനെതിരെ ഈടാക്കാൻ കേസ് നൽകേണ്ട അവസ്ഥയിലാണ്.
#ശബ്ദമലിനീകരണം #SoundLimiter #NoiseControl #EnvironmentProtection #PublicHealth #HealthyLife #PeacefulSociety #നിശബ്ദമേഖല #ആരോഗ്യരക്ഷ #പരിസ്ഥിതി