ലൈറ്റ് & സൌണ്ട് ഉടമകൾ ശ്രദ്ധിക്കുക

പൊതുജന താല്പര്യാർത്ഥം:

🚨 കേരളത്തിലെ ലൈറ്റ് ആൻഡ് സൌണ്ട് ഉടമകൾ ശ്രദ്ധിക്കുക!

നിയമലംഘനങ്ങൾ നിർത്തുക – പൊതുജനാരോഗ്യം സംരക്ഷിക്കുക

ഇവയെല്ലാം കുറ്റകൃത്യങ്ങളാണ്

താഴെ പറയുന്ന പ്രവർത്തനങ്ങൾ നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്:

  • പൊതു ഇടത്ത് അനധികൃതമായി വൈദ്യുതി ഉപകരണ സ്ഥാപനം നടത്തൽ
  • വ്യക്തമായ അനുമതിയില്ലാതെ ലൌഡ്സ്പീക്കർ സ്ഥാപിക്കൽ
  • അനുമതിയില്ലാത്ത ജനറേറ്റർ ഉപയോഗം
  • സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വൈദ്യുതി ഉപകരണ സ്ഥാപനം
  • ഇലക്ട്രിക് പോസ്റ്റിൽ അനധികൃതമായി കയറി ഉപകരണങ്ങൾ സ്ഥാപിക്കൽ
  • പൊതു/സ്വകാര്യ ഇടങ്ങളിൽ അനുമതിയില്ലാതെ വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കൽ
  • ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിക്കൽ
  • പൊതുനിരത്തിൽ ശബ്ദമലിനീകരണം സൃഷ്ടിക്കൽ
  • അനുമതി ലഭിച്ച സ്ഥലത്തുനിന്ന് പുറത്തേയ്ക്ക് വയറുകൾ വലിച്ച് ഉപകരണങ്ങൾ സ്ഥാപിക്കൽ
  • അനുമതി ലഭിച്ച സ്ഥലത്തിന് പുറത്തേയ്ക്ക് ശബ്ദം പ്രവഹിപ്പിക്കൽ
  • മറ്റൊരാളുടെ സ്വകാര്യ മീറ്ററിൽ നിന്നും വൈദ്യുതി ഉപയോഗിക്കൽ വൈദ്യുതി മോഷണം ആണ്
⚖️ നിയമങ്ങൾ: The Electricity Act 2003, Noise Pollution Rules 2000, Environment Protection Act 1986, Kerala Public Ways Act 2011, ഗ്രാമപഞ്ചായത്ത് ഉത്തരവ് RC 1-262-2022-LSGD

⚠️ ഇവയിൽ പലതും ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാണ്!


🔔ലൈറ്റ് & സൌണ്ട് പ്രവർത്തകർക്ക് മുന്നറിയിപ്പ്

കുറ്റകൃത്യം നടത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിങ്ങളുടേത് മാത്രമാണ് എന്നതിനാൽ ഈ നിയമലംഘനങ്ങൾ നടത്തിക്കൊടുക്കുന്ന നിങ്ങളാണ് ഒന്നാം പ്രതികൾ.

⚡ സൂക്ഷിക്കുക! ക്രിമിനൽ കേസുകളിൽ നിന്ന് സ്വയം രക്ഷപ്പെടുത്തുക!


🛑രാഷ്ട്രീയ പരിപാടികളിൽ പ്രത്യേകം ശ്രദ്ധിക്കുക

പൊതുനിരത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് നിയമലംഘനവും ശിക്ഷാർഹവുമാണ്:

  • പരിപാടികൾ സംഘടിപ്പിക്കാൻ ശബ്ദ വൈദ്യുതി ഉപകരണങ്ങൾ നൽകൽ
  • ശബ്ദ-വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കൽ
  • സ്റ്റേജ് കെട്ടിക്കൊടുക്കൽ
  • ആർച്ച് നിർമ്മിച്ച് സ്ഥാപിക്കൽ
  • ഫ്ലക്സ് ബോഡുകൾ സ്ഥാപിക്കൽ
⚖️ നിയമങ്ങൾ: Kerala Public Ways Act 2011, RC 1-262-2022-LSGD

പൊതുജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തടസ്സപ്പെടുത്തരുത്!

കൂട്ടുനിന്നാലോ, സേവനം നൽകിയാലോ – ഉപകരണങ്ങളുടെ ഉടമയായ നിങ്ങളാണ് ഒന്നാം പ്രതി!


ശരിയായ മാർഗം ഇതാണ്

എല്ലാ പരിപാടികളും:

  • ക്രമീകരിച്ച മൈതാനങ്ങളിലോ ആഡിറ്റോറിയങ്ങളിലോ മാത്രം നടത്തുക
  • അവിടെ ഇരിക്കുന്നവർക്ക് കേൾക്കാൻ മാത്രം ശബ്ദം ക്രമീകരിക്കുക
  • എല്ലാ നിയമപരമായ അനുമതികളും മുൻകൂറായി വാങ്ങുക
  • സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക

⚠️ ഇല്ലെങ്കിൽ അത് നിയമലംഘനവും പൊതുശല്യവുമാണ്!


📜ഭരണഘടന നമ്മോട് പറയുന്നത്

ശബ്ദമലിനീകരണം പരിസ്ഥിതി മലിനീകരണത്തിന്റെ ഭാഗമാണ്

📖 ആർട്ടിക്കിൾ 51A(g):

പരിസ്ഥിതി സംരക്ഷണവും മലിനീകരണം തടയലും – ഓരോ പൌരന്റെയും ഭരണഘടനാപരമായ കടമ!

📖 ആർട്ടിക്കിൾ 21:

ശാന്തവും മലിനീകരണരഹിതവുമായ അന്തരീക്ഷത്തിൽ ജീവിക്കാൻ – നമ്മുടെ മൌലീകാവകാശം!


🚫അന്തിമ മുന്നറിയിപ്പ്

നിയമവിരുദ്ധമായ നിങ്ങളുടെ എല്ലാ കച്ചവട താൽപര്യങ്ങളും പൊതുജനങ്ങളുടെ അവകാശങ്ങൾക്കെതിരായ ഗുരുതരമായ നിയമലംഘനമാണ്!

⚖️ നിയമം മാനിക്കുക. പൊതുതാൽപര്യം സംരക്ഷിക്കുക. പൊതുജനാരോഗ്യം പരിഗണിക്കുക. നിയമ നടപടികൾ ഒഴിവാക്കുക.

🛡️ നിയമം പാലിക്കുക! പൊതുജനാരോഗ്യം സംരക്ഷിക്കുക!

🙏 നന്ദി

Loading

Leave a Comment