സൈലൻസ് ദി നോയിസ് കാമ്പയിൻ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ
esSence Global | ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് 2025
⚠️ പ്രധാന നിയമലംഘനങ്ങൾ
- അനുമതിയില്ലാത്ത ഉച്ചഭാഷിണി ഉപയോഗം – ഓരോ ഇവന്റിനുമുള്ള ലൌഡ്സ്പീക്കർ അനുമതി മുൻകൂർ വാങ്ങേണ്ടത് നിർബന്ധം
- രാത്രി 10:00 – രാവിലെ 6:00 – ഉച്ചഭാഷിണി, പടക്കം, ശബ്ദവർദ്ധിത ഉപകരണങ്ങൾ കർശനമായി നിരോധം
- ഓടുന്ന വാഹനങ്ങളിൽ ഉച്ചഭാഷിണി – പൂർണ്ണമായും നിർത്തിയതിനു ശേഷം മാത്രം അനുവദനീയം, അതിനായി നിറുത്തേണ്ടയിടങ്ങൾ അനുമതയിലുണ്ടാകും
- നിശബ്ദമേഖലകൾ – ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ, പൊതു ഓഫീസുകൾ, പൊതു നിരത്തുകൾ,തിരക്കുള്ള ജംഗ്ഷനുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ പൂർണ്ണ നിരോധനം
- വൈദ്യുതി പോസ്റ്റുകളിൽ – ഫ്ലക്സ്, കൊടി, അലങ്കാര ദീപങ്ങൾ, ഉച്ചഭാഷിണി ഘടിപ്പിക്കുന്നത് നിരോധിതം
- വാഹനങ്ങളിൽ – കൊടി, ഫ്ലക്സ്, കട്ടൗട്ടുകൾ, പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന ഉച്ചഭാഷിണി നിരോധനം
- പൊതുനിരത്തുകളിൽ – സ്റ്റേജ്, ട്രാഫിക് തടസ്സപ്പെടുത്തുന്ന യോഗങ്ങൾ, ആർച്ചുകൾ, ഫ്ലക്സ്, കൊടി, അലങ്കാര ദീപങ്ങൾ, ഉച്ചഭാഷിണി നിരോധിതം
- ശബ്ദ പരിധി – പാർപ്പിട മേഖല 55 dB(A), വാണിജ്യ മേഖല 65 dB(A) പരിധി പാലിക്കണം
📜 ലംഘിക്കപ്പെടുന്ന നിയമങ്ങൾ
🔸 ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം, 2000
അനുമതിയില്ലാത്ത ഉച്ചഭാഷിണി, സമയപരിധി ലംഘനം, നിശബ്ദമേഖല ലംഘനം, ശബ്ദപരിധീ ലംഘനം, കോളാമ്പി ഉപയോഗം
🔸 വൈദ്യുതി നിയമം, 2003
അനുവാദമില്ലാത്ത കണക്ഷനുകൾ, വൈദ്യുതി പോസ്റ്റിൽ ഘടിപ്പിക്കൽ, അനുമതിയില്ലാത്ത ജനറേറ്റർ, സുരക്ഷിതമല്ലാത്ത വൈദ്യുതി കണക്ഷനുകൾ
🔸 കേരള പബ്ലിക് വേയ്സ് ആക്ട്, 2011
റോഡ് തടസ്സം, പൊതുഇടങ്ങളിൽ അനധികൃത ഘടനകൾ, പൊതു ഇടത്തെ പരിപാടികൾ
🔸 മോട്ടോർ വാഹന നിയമം 1988
വാഹനത്തിൽ അനധികൃത ഘടനകൾ, പരിധിക്ക് പുറത്തുള്ള ഉപകരണങ്ങൾ, മോട്ടോർ വാഹനത്തിലെ കൊടി, ഫ്ലക്സ് എന്നിവ
🔸 എക്സ്പ്ലോസീവ് ആക്ട് 1988
അനധികൃത പടക്കം (ഓലപ്പടക്കം, മാലപ്പടക്കം, ഗുണ്ട്, അമിട്ട് തുടങ്ങിയ ഗ്രീൻ ക്രാക്കർ വിഭാഗത്തിൽ പെടാത്തവ) സംഭരണം, വ്യാപാരം, ഉപയോഗം.
⚖️ ശിക്ഷാവിധികൾ
- ശബ്ദമലിനീകരണം: 5 വർഷം വരെ തടവ് + ₹1,00,000 വരെ പിഴ
- വൈദ്യുതി നിയമം: തടവ് ഉൾപ്പെടെയുള്ള കനത്ത ശിക്ഷ
- മറ്റ് നിയമലംഘനങ്ങൾ: അതാത് നിയമപ്രകാരമുള്ള ശിക്ഷകൾ
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: സ്ഥാനാർത്ഥിത്വം റദ്ദ്
🎯 പൊതുജനങ്ങളുടെ പങ്ക് എന്ത്?
നിയമലംഘനങ്ങളുടെ വീഡിയോ/ഫോട്ടോ തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യുക.
നിങ്ങളുടെ ഒരു ക്ലിക്കിന് ഈ സമൂഹത്തെ മാറ്റിമറിക്കാനാകും!
📸 തെളിവ് ശേഖരണ മാർഗ്ഗനിർദ്ദേശങ്ങൾ:
- വീഡിയോ 2 മിനിറ്റിൽ കവിയരുത്, ഫയൽ വലിപ്പം 200 MB-യിൽ താഴെ
- തീയതി, സമയം, സ്ഥലം വ്യക്തമായി കാണണം
- വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര്/ചിഹ്നം വ്യക്തമാക്കുക
- ഇലക്ട്രിക് പോസ്റ്റിലെ അനധികൃത സ്ഥാപനം: പോസ്റ്റ് നമ്പർ സഹിതം
- വാഹനങ്ങളിലെ നിയമവിരുദ്ധ സ്ഥാപനങ്ങൾ: വാഹന നമ്പർ സഹിതം
- പൊതുനിത്തിലെ സ്റ്റേജ്, ആർച്ച്, ഫ്ലക്സ്: പൊതുനിരത്തിലാണ് എന്ന് വ്യക്തമായി മനസ്സിലാകണം
- ലൗഡ്സ്പീക്കർ ഉപയോഗം: പൊതുനിരത്തിലേത്, ഓടുന്ന അവസ്ഥയിലെ വാഹനങ്ങലിലേത്, അനുമതിയില്ലാത്തത്, പ്രോഗ്രാം നടക്കുന്നയിടത്തെ കാണികൾക്ക് മാത്രമല്ലാതെ പുറത്തേയ്ക്ക് സ്ഥാപിച്ചിരിക്കുന്നതും ശബ്ദം പ്രവഹിപ്പിക്കുന്നതും
- ടൈംസ്റ്റാമ്പ് ക്യാമറ ആപ്പുകൾ ഉപയോഗിക്കുക
🎯 പൊതുജനങ്ങളേ, ശ്രദ്ധിക്കുക!
നിയമലംഘനങ്ങൾക്കെതിരെ എസ്സൻ ഗ്ലോബൽ പ്രവർത്തകർ, പരിസ്ഥിതി സംരക്ഷണ സംഘടനകൾ, ശബ്ദമലിനീകരണ നിയന്ത്രണ കൂട്ടായ്മകൾ എന്നിവർ സംയുക്തമായി സമഗ്രമായ തെളിവുകൾ ശേഖരിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജിയും സത്യപ്രതിജ്ഞാ ലംഘന കേസുകളും ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ നേരിൽ കണ്ടവരോ അറിവുള്ളവരോ ആയ പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ തെളിവുകൾ സഹിതം മേൽപ്പറഞ്ഞ ഫോമിലൂടെയോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ടോ സമർപ്പിക്കാവുന്നതാണ്.
✊ ഭരണഘടനാ അവകാശങ്ങൾ
📖 അനുഛേദം 21
ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള മൗലികാവകാശം
📖 അനുഛേദം 51A(g)
പരിസ്ഥിതി സംരക്ഷിക്കാനുള്ള മൗലിക കടമ
📖 അനുഛേദം 14
പക്ഷാഭേദമില്ലാത്ത നിയമ പരിപാലനം
⚖️ 2000 ലെ സുപ്രീം കോടതി വിധി
“ഒരു പൗരന് കേൾക്കാൻ താൽപ്പര്യമില്ലാത്തത് കേൾപ്പിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല”
![]()