പൊതുസ്ഥലത്തെ ശബ്ദമലിനീകരണവും വൈദ്യുതി സുരക്ഷയില്ലായ്മയും:
രാഷ്ട്രനിർമ്മാതാക്കളുടെ ശ്രദ്ധയ്ക്ക് ഇന്നലെ വൈകുന്നേരം കുണ്ടറ മുക്കട വഴി കടന്നുപോയപ്പോൾ, ബസ്റ്റോപ്പിന് സമീപമുള്ള പച്ചക്കറി കടയുടെ മുന്നിൽ കല്യാണവീടിലെന്നപോലെ ഒരു പന്തൽ. കൊട്ടാരക്കരയ്ക്ക് പോകാൻ ബസിനായി കാത്തുനിൽക്കുന്ന നിരവധി യാത്രക്കാരുടെ ബസ്റ്റോപ്പ് മുതൽ വാഹനങ്ങൾ വളഞ്ഞുവരുന്ന ഭാഗം വരെ രണ്ടിലധികം ബസുകൾ എപ്പോഴും നിരത്തിയിട്ടിരിക്കുന്ന തിരക്കുള്ള ജംഗ്ഷൻ. ബസുകൾ നിർത്താൻ ഫുട്പാത്ത് മുഴുവൻ ഇന്റർലോക്കിങ് ബ്ലോക്കുകൾ ഇട്ടിരിക്കുന്നു. പിറകിൽ റെയിൽവേ കമ്പൗണ്ട് അതിക്രമിച്ച് പണിതതായി തോന്നുന്ന പച്ചക്കറിക്കടകളുടെ നിരനിരയായ ഷെഡുകൾ. ഈ പച്ചക്കറിക്കടകൾക്ക് മുന്നിലെ ഇന്റർലോക്കിങ്ങിന് മുകളിലായിരുന്നു … Read more