ലൌഡ്സ്പീക്കർ ശബ്ദമലിനീകരണം:

ആരോഗ്യ പ്രശ്നങ്ങളും നിയമപരമായ അവകാശങ്ങളും പരിഹാരങ്ങളും

ശബ്ദമലിനീകരണത്തിന്റെ ബുദ്ധിമുട്ട് നമ്മെല്ലാം അനുഭവിക്കുന്ന ഒരു പൊതുസമസ്യയാണ്. എന്നാൽ ഈ പ്രശ്നത്തിനെതിരെ നമുക്ക് എന്ത് നടപടി സ്വീകരിക്കാം എന്ന് പലർക്കും വ്യക്തമല്ല. ഇവിടെ, ശബ്ദസുരക്ഷയുടെ ആവശ്യകതയും നിയമപരമായ അവകാശങ്ങളും പ്രായോഗിക പരിഹാരങ്ങളും അവലോകനം ചെയ്യാം.

1. ഭരണഘടനയും നിയമവും: ശബ്ദസുരക്ഷ എന്ന അവകാശം

  • ഭരണഘടനാ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന് ശബ്ദമലിനീകരണം ഒരു തടസ്സമാണ്
  • Noise Pollution (Regulation & Control) Rules, 2000 നമ്മുടെ ശബ്ദമലിനീകരണ സംരക്ഷണത്തിനുള്ള കേന്ദ്ര ചട്ടമാണ്
  • കേരളാ പോലീസ് ലൌഡ്സ്പീക്കർ ലൈസൻസ് കണ്ടീഷൻ U6-30380 പ്രകാരമാണ് കേരളത്തിൽ ലൌഡ്സ്പീക്കർ ഉപയോഗിക്കാൻ ലൈസൻസ് നൽകുന്നത്.
  • ഇതു പ്രകാരം കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും നിശബ്ദമേലയിലാണ്.
  • നിശബ്ദമേഖലയിലുള്ള ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്റർ പരിധിയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ അനുവാദമില്ല
  • രാത്രി 10 മുതൽ രാവിലെ 6 വരെ ലൗഡ് സ്പീക്കർ ഉൾപ്പടെ ശബ്ദഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരാണ്.
  • താമസമേഖലകളിൽ പകൽസമയത്ത് 55 ഡെസിബലിൽ കൂടുതൽ ശബ്ദം കുറ്റകരമാണ്.
  • സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കന്നത് കുറ്റകരമണ്.
  • കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.
  • നിയമപ്രകാരം അനുമതി നൽകന്നത് പരമാവധി 2 സ്പീക്കർ ബോക്സിനാണ്.
  • ഓടുന്ന വാഹനങ്ങളിൽ ലൌഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിക്കുന്നത് കുറ്റകരമാണ്.
  • സ്വന്തം പരിധിയിലായാലും 300 മീറ്ററിലധികം ദുരത്തിൽ സ്ഥാപിക്കുന്നത് കുറ്റകരമാണ്.

2. ആരാധനാലയങ്ങൾക്ക് പ്രത്യേക അവകാശം ഉണ്ടോ?

2025-ലെ ബോംബെ ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ:

  • മതസ്ഥാപനങ്ങൾക്ക് Noise Pollution (Regulation & Control) Rules, 2000-ന് മുകളിൽ സവിശേഷാവകാശങ്ങളില്ല
  • അനുച്ഛേദം 25 (മതസ്വാതന്ത്ര്യം) ലൗഡ്സ്പീക്കർ ഉപയോഗിക്കാനുള്ള അവകാശം നൽകുന്നില്ല
  • ശബ്ദമലിനീകരണം അനുച്ഛേദം 21-ലെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണ്

നിയമലംഘനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ:

  • ലംഘിക്കുന്നവർക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണം
  • ആവശ്യമെങ്കിൽ ലൗഡ് സ്പീക്കറുകൾ പിടിച്ചെടുക്കുകയും, നൽകിയ അനുമതി റദ്ദാക്കുകയും വേണം
  • എല്ലാ മതപരമായ സ്ഥാപനങ്ങളിലും ഓട്ടോമാറ്റിക് ഡെസിബെൽ നിയന്ത്രണ സംവിധാനം നടപ്പാക്കണം
  • ശബ്ദനില മോണിറ്റർ ചെയ്യാൻ പോലീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കണം

3. പരാതി സമർപ്പിക്കുന്ന വിധം

1. അടിയന്തിര സാഹചര്യങ്ങളിൽ:

  • 112 ഹെൽപ്പ്ലൈനിൽ വിളിച്ച് റിപ്പോർട്ട് ചെയ്യുക

2. സ്ഥിരമായ പ്രശ്നങ്ങൾക്ക്:

  • ജില്ലാ പോലീസ് സൂപ്രണ്ടിനോ
  • സബ്-ഡിവിഷണൽ പോലീസ് ഓഫീസർക്കോ (എസി/ഡിവൈഎസ്പി) രേഖാമൂലം പരാതി നൽകാം
  • ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുകയോ 1077-ൽ വിളിക്കുകയോ ചെയ്യാം

4. ഭയം മൂലം പരാതി നൽകാൻ മടിക്കുന്നവർക്ക്

  • 112-ൽ വിളിച്ച് രഹസ്യമായി പരാതി നൽകാം
  • ജില്ലാ പോലീസ് മേധാവിക്ക് രഹസ്യമായി രേഖാമൂലം പരാതി നൽകുന്ന വിധം അവസാനം പ്രസൻറേഷൻ ആയി വ്യക്തമാക്കാം.

5. ശിക്ഷകൾ

പരിസ്ഥിതി സംരക്ഷണ നിയമം, 1986 സെക്ഷൻ 15 പ്രകാരം:

  • 5 വർഷം വരെ തടവ്
  • 1 ലക്ഷം രൂപ വരെ പിഴ

“മതം, രാഷ്ട്രീയം, സാമൂഹ്യപദവി എന്നിവയുടെ പേരിൽ നിയമം മറികടക്കാൻ ആർക്കും അനുമതിയില്ല” എന്ന ബോംബെ ഹൈക്കോടതിയുടെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം.

നിയമത്തിന്റെ പിൻബലത്തോടെ, നമുക്ക് ശാന്തവും ആരോഗ്യകരവുമായ ജീവിതം ആവശ്യപ്പെടാം.

ഭയപ്പെടേണ്ടതില്ല – അവകാശങ്ങൾ അറിയുക, പ്രതികരിക്കുക.

Loading

Leave a Comment