Noise Rules in India

ശബ്ദമലിനീകരണ നിയന്ത്രണം:
നമ്മുടെ ഭരണഘടനാപരമായ കടമ


ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് നമ്മുടെ അടിസ്ഥാന അവകാശമാണ്. അതേസമയം ആർട്ടിക്കിൾ 51A(g) പ്രകാരം പരിസ്ഥിതി സംരക്ഷണം പൗരന്റെ മൗലിക കടമയുമാണ്. ഈ അവകാശം സംരക്ഷിക്കുന്നതിനായി 2000-ൽ ഇന്ത്യൻ പാർലമെന്റ് “ശബ്ദ മലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ” നിലവിൽ വരുത്തിയിട്ടുണ്ട്.

സുപ്രീംകോടതി വിധി: അടിസ്ഥാന തത്വങ്ങൾ

Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association കേസിൽ സുപ്രീം കോടതി 2005-ൽ വ്യക്തമാക്കിയ തത്വങ്ങൾ:

  • ആരാധനാലയങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നത് അവകാശമല്ല
  • “ഒരാൾക്ക് കേൾക്കാൻ താൽപ്പര്യമില്ലാത്തത് കേൾപ്പിക്കാൻ പാടില്ല”
  • “പൌരാവകാശത്തിന് മുകളിൽ മറ്റൊന്നും നിലനിൽക്കുകയില്ല”

ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദം സ്വന്തം പരിസരത്തിനുള്ളിൽ ഒതുക്കുക എന്നത് ഓരോ ഉപയോക്താവിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തവും കടമയുമാണ്.

പരിസ്ഥിതി മലിനീകരണത്തിൽ വരുന്ന ശബ്ദമലിനീകരണം തടയേണ്ടത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 51A(g) പ്രകാരം ഓരോ പൌരൻറെയും കടമയും ഉത്തരവാദിത്തവുമാണ്.

ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രത്യാഘാതങ്ങൾ

ഇന്ത്യയിലെ കോടതി ഉത്തരവുകൾ അനുസരിച്ചും, ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ അനുസരിച്ച്, ശബ്ദമലിനീകരണം ഇനിപ്പറയുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു:

  • ഹൃദയാഘാതം, രക്തസമ്മർദ്ദം, പ്രമേഹം
  • ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്
  • അക്രമാസക്തി
  • കുട്ടികളിൽ: ശ്രദ്ധക്കുറവ്, ഡിസ്‌ലെക്‌സിയ, പഠനവൈകല്യം, ADHD
  • ഗർഭിണികളിൽ: അകാലപ്രസവം, കുറഞ്ഞ ഭാരമുള്ള കുഞ്ഞിന്റെ ജനനം, ഗർഭച്ഛിദ്രം
  • മുതിർന്നവരിൽ: ശ്രവണനഷ്ടം, ടിന്നിറ്റസ്, അൽഷൈമേഴ്‌സ്, ഡിമെൻഷ്യ, ഓർമ്മക്കുറവ്

കേരളത്തിൽ: ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദമലിനീകരണം നിർദ്ദിഷ്ട പരിധിയേക്കാൾ 100 മടങ്ങ് കൂടുതലാണ്, ഇത് പ്രധാന പൊതുജനാരോഗ്യ ഭീഷണിയാണ്.

നിശബ്ദ മേഖലകൾ (Silence Zones)

2000-ലെ ചട്ടവും ജി.ഒ.(പി) നമ്പർ 64/2002-ഉം പ്രകാരം ഇനിപ്പറയുന്ന സ്ഥലങ്ങളും അവയുടെ 100 മീറ്റർ ചുറ്റളവും നിശബ്ദ മേഖലകളായി നിശ്ചയിച്ചിട്ടുണ്ട്:

  • ആശുപത്രികൾ
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • കോടതികൾ
  • മതപരമായ സ്ഥലങ്ങൾ
  • വന്യജീവി സങ്കേതങ്ങൾ
  • വനമേഖലകൾ
  • പ്രവർത്തന സമയത്തെ പബ്ലിക് ഓഫീസുകൾ
  • തിരക്കുള്ള പൊതു നിരത്തുകൾ, ജംഗ്ഷനുകൾ

ഈ മേഖലകളിൽ ലൗഡ് സ്പീക്കർ ഉപയോഗം, മറ്റ് ശബ്ദവർദ്ധിത ഉപകരണങ്ങളുടെ ഉപയോഗം, പടക്കം പൊട്ടിക്കൽ എന്നിവ പൂർണ്ണമായും നിയമലംഘനമാണ്.

അനുവദനീയമായ ശബ്ദ പരിധികൾ

മേഖല പകൽ സമയം (6AM – 10PM) രാത്രി സമയം (10PM – 6AM)
നിശബ്ദ മേഖല 50 dB(A) 40 dB(A)
പാർപ്പിട മേഖല 55 dB(A) 45 dB(A)
വാണിജ്യ മേഖല 65 dB(A) 55 dB(A)
വ്യാവസായിക മേഖല 75 dB(A) 70 dB(A)

പ്രധാന കുറിപ്പുകൾ:

    • സ്വകാര്യ സ്ഥലങ്ങളിൽ ഉത്പാദിപ്പിക്കുന്ന ശബ്ദം, ആ സ്ഥലത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ മേൽപ്പറഞ്ഞ ശബ്ദപരിധിയെക്കാൾ 5 dB(A) കവിയാൻ പാടില്ല. അതിനുമീതെ ശബ്ദം കേൾക്കുന്നുവെങ്കിൽ അത് കുറ്റകരമാണ്.
    • പൊതു സ്ഥലങ്ങളിൽ നിന്നുള്ള ശബ്ദം, പൊതു പ്രദേശങ്ങളുടെ അതിർത്തിയിൽ മേൽപ്പറഞ്ഞ പരിധിയെക്കാൾ 10 dB(A) കവിയാൻ പാടില്ല. അതിനുമീതെ ശബ്ദം ഉണ്ടെങ്കിൽ അത് നിയമലംഘനമാണ്.
    • ഉദാഹരണം 1: ഒരു പൊതു റോഡിലൂടെ പോകുന്ന വാഹനത്തിന്റെ ശബ്ദം താമസമേഖലയിൽ കടന്നുപോകുമ്പോൾ, വീടിന്റെ മതിലിനകത്ത് 55 + 10 dB(A) കവിഞ്ഞാൽ അത് കുറ്റമാണ്.
    • ഉദാഹരണം 2: ഒരു വീട്ടിൽ നിന്നുള്ള ശബ്ദം അയൽവാസിയുടെ പറമ്പിൽ 55 + 5 dB(A) കവിഞ്ഞാൽ അതും കുറ്റകരമാണ്.
    • ലൗഡ്സ്പീക്കർ ഉപയോഗാനുമതി, സ്വന്തം സ്ഥലപരിധിക്കുള്ളിൽ ഇരിക്കുന്ന ആൾക്കാർക്ക് കേൾക്കാനാൻ വേണ്ടി അനുവദനീയമായ ശബ്ദപരിധിയിൽ മാത്രം ശബ്ദം ഉത്പാദിപ്പിക്കാനാണ് അനുവദിച്ചിരിക്കുന്നത്.
    • ശബ്ദം ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ സ്ഥലംപരിധിക്ക് പുറത്തേക്ക് വയറുകളോ സ്പീക്കറുകളോ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും കുറ്റകരാണ്.

ലൗഡ് സ്പീക്കർ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങൾ U6-30380

പ്രധാന നിയന്ത്രണങ്ങൾ:

  • ഉച്ചഭാഷിണി ഉപയോഗിക്കാൻ ഏഴ് ദിവസം മുമ്പേ അധികാരികളിൽ നിന്ന് രേഖാമൂലമായ അനുമതി വാങ്ങണം
  • രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ലൗഡ് സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം, മറ്റ് ശബ്ദവർദ്ധിത ഉപകരണങ്ങൾ, പടക്കം, ഹോൺ എന്നിവയുടെ ഉപയോഗം കുറ്റകരമാണ്
  • ചലിക്കുന്ന വാഹനങ്ങളിലോ തിരക്കേറിയ പൊതു സ്ഥലങ്ങളിലോ ലൗഡ് സ്പീക്കർ പ്രവർത്തിപ്പിക്കരുത്
  • കോളാമ്പി/ട്രമ്പറ്റ്, അവയുടെ രൂപമാറ്റം വരുത്തിയവ എന്നിവ പൊതുജനാരോഗ്യത്തിന് അപകടകരമായ ശബ്ദ ആവൃത്തി ഉത്പാദിപ്പിക്കുന്നതിനാൽ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്
  • സബ് വൂഫറുകൾ ഉൾപ്പെടെയുള്ള ലോ ഫ്രീക്വൻസി ഉപകരണങ്ങളുടെ ശബ്ദം സ്ഥല പരിധിയിലോ വാഹനത്തിലാണെങ്കിൽ പൊതുനിരത്ത് പരിധിയിലോ അവസാനിപ്പിക്കണം

കുറ്റകരമായ പ്രവർത്തികൾ

ഇനിപ്പറയുന്ന പ്രവർത്തികൾ ക്രിമിനൽ കുറ്റകൃത്യമാണ്:

  • നിശ്ശബ്ദ മേഖലകളിലോ ഓരോ മേഖലയിലെയും സമയ-ശബ്ദ പരിധി ലംഘിച്ചോ സംഗീതം പ്ലേ ചെയ്യുക
  • സൗണ്ട് ആംപ്ലിഫയർ ഉപയോഗിക്കുക
  • ഡ്രം-ടോം-ടോം-സംഗീതം വായിക്കുക, ഹോൺ-ട്രമ്പറ്റ് മുഴക്കുക
  • ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രകടനങ്ങൾ നടത്തുക
  • ശബ്ദമുണ്ടാക്കുന്ന പടക്കം പൊട്ടിക്കുക
  • ലൗഡ് സ്പീക്കർ അല്ലെങ്കിൽ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിക്കുക

വൈദ്യുതി മോഷണവും ചട്ടം ലംഘനങ്ങളും

ഇനിപ്പറയുന്നവ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം ശിക്ഷാർഹമായ കുറ്റകരമാണ്:

  • വൈദ്യുതി മോഷണം (നിയമവിരുദ്ധ ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കാൻ നൽകൽ)
  • അനുമതിയില്ലാത്ത കണക്ഷൻ
  • അനുമതിയില്ലാതെ ജനറേറ്റർ ഉപയോഗിക്കൽ
  • വൈദ്യുതി സുരക്ഷ പാലിക്കാതിരിക്കൽ
  • ഇലക്ട്രിക് പോസ്റ്റിൽ കയറൽ/ഉപകരണങ്ങൾ സ്ഥാപിക്കൽ
  • സ്വന്തം പറമ്പിൽ നിന്നും പുറത്തേയ്ക്ക് വൈദ്യുതി വയറുകൾ സ്ഥാപിക്കൽ
  • അനുമതിയില്ലാതെയോ സ്വന്തം പറമ്പിന് പുറത്തേയ്ക്കോ അലങ്കാര ദീപങ്ങൾ സ്ഥാപിക്കൽ

പരാതി സമർപ്പിക്കാനുള്ള വിധം

ശബ്ദ മലിനീകരണം കണ്ടെത്തിയാൽ ആർക്കും അധികാരികൾക്ക് പരാതിപ്പെടാം:

  • അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന എമർജൻസി നമ്പർ ഉപയോഗിക്കാം
  • രേഖാമൂലം പരാതി അധികാരിയ്ക്ക് നേരിട്ട് സമർപ്പിക്കാം
  • അധികാരികൾ: ജില്ലാ മജിസ്ട്രേറ്റ്, പോലീസ് കമ്മീഷണർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്

കാമ്പെയ്ൻ: നമുക്ക് പങ്കാളികളാകാം

കേരളത്തിലുടനീളമുള്ള നിയമവിരുദ്ധ ലൌഡ്സ്പീക്കർ ഉപയോഗം ആർട്ടിക്കിൾ 51A(g) പൗരാവകാശം നിർവ്വഹിച്ച് അധികാരികൾക്ക് രഹസ്യമായി റിപ്പോർട്ട് ചെയ്യാൻ “കൊളംബി ഔട്ട് കംപ്ലീറ്റ്‌ലി” എന്ന കാമ്പെയ്ൻ എസ്സൻസ് ഗ്ലോബൽ ആരംഭിച്ചിട്ടുണ്ട്.

Silence the Noise കാമ്പെയ്നിൽ പങ്കുചേരുക

ശബ്ദമലിനീകരണ പ്രശ്നത്തിന്റെ ഗൗരവം സംസ്ഥാന മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി സമർപ്പിക്കുന്ന മാസ് പരാതിയുടെ ഒപ്പ് ശേഖരണത്തിലും നമുക്ക് പങ്കുചേരാം.

ശബ്ദമലിനീകരണ നിയമങ്ങൾ കർശനമായി പാലിക്കുക – ശാന്തമായ സമൂഹം കെട്ടിപ്പടുക്കുക

Loading

Leave a Comment